
കൊല്ലം കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടറായ കടയ്ക്കൽ സ്വദേശി സാബുവാണ് ( 52 ) മരിച്ചത്. പൊലിക്കോട് അനാട് ആണ് സംഭവം. കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോൾ എതിർദിശയിൽ വന്ന പിക് അപ്പ് ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന എസ്ഐ സാബുവിനെ പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ; കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ക്ക് ദാരുണാന്ത്യം; സംഭവം പശ്ചിമ ബംഗാളില്‍
കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു
കൊയിലാണ്ടി നന്തിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ നിന്നു വരുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് യാത്രക്കാരെ നാട്ടുകാരും യാത്രക്കാരും ചേർന്ന് നന്ദിയിലെ സ്വകാര്യ ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കുപറ്റിയ രണ്ടുപേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നന്തി മേൽപ്പാലത്തിൽ വെച്ചാണ് അപകടം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
News summary: Police officer dies in car-pickup collision in Kottarakkara

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here