പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി.വെള്ളനാട് ട്രഷറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പുളുങ്കുടി ബാച്ചിലെ എ എസ് ഐ രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.
സമാനമായി തിരുവനന്തപുരം മലയിന്‍കീഴ് തച്ചോട്ടുകാവില്‍ ഓടയില്‍ വീണ് മരിച്ച നിലയില്‍ ഒരാളെ കണ്ടെത്തി.തച്ചോട്ട് കാവ് സ്വദേശി വിദ്യാധരനാണ് മരിച്ചത്. ഇയാള്‍ക്ക് 68 വയസുണ്ട്.മൃതദേഹം ആദ്യം നാട്ടുകാരാണ് കണ്ടത്. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചു. കാല്‍വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഓടയില്‍ താല്‍ക്കാലിയ തകരഷീറ്റാണ് ഇട്ടിരുന്നത്.
ALSO READ; ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി; അപകടനില തരണം ചെയ്തിട്ടില്ലന്ന് ഡോക്ടർമാർ
രാത്രിയില്‍ വീണതാകാമെന്നും പൊലീസ് പറയുന്നു. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസറ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ENGLISH NEWS SUMMARY: A police officer was found dead. The officer who was on treasury duty in Vellanad was found dead. ASI Rajan of Pulunkudi batch was found dead. The cause of death is not clear.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here