നൗഷാദ് തിരോധാനത്തില്‍ വഴിത്തിരിവായത് തൊമ്മന്‍കുത്ത് സ്വദേശി പൊലീസുകാരന് നല്‍കിയ വിവരം; ആ സംഭവം ഇങ്ങനെ

പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയായ നൗഷാദിന്റെ തിരോധാനത്തില്‍ വഴിത്തിരിവായത് തൊമ്മന്‍കുത്ത് സ്വദേശിയായ ആള്‍ പൊലീസ് ഉദ്യോഗസ്ഥന് നല്‍കിയ വിവരം. ഡിവൈഎസ്പി ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ജയ്‌മോന്റെ ബന്ധുവായിരുന്നു നിര്‍ണായക വിവരം നല്‍കിയത്. തുടര്‍ന്ന് ജയ്‌മോന്‍ സംഭവം അന്വേഷിക്കാന്‍ ഇറങ്ങുകയായിരുന്നു. ഈ അന്വേഷണമാണ് നൗഷാദിലേക്ക് എത്തിയത്.

Also Read- ആറ് മാസത്തിനുള്ളിൽ നാല് തവണ ‘ടെയിൽ സ്‌ട്രൈക്ക്; ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ

നൗഷാദിനെ കാണാനില്ല എന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബന്ധു, ജയ്‌മോനെ ഫോണില്‍ ബന്ധപ്പെട്ടത്. നൗഷാദിനെപ്പോലെ ഒരാള്‍ തൊമ്മന്‍കുത്തിലുണ്ടെന്ന് ബന്ധു ജയ്മോനെ അറിയിച്ചു. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയുടെ നമ്പറും സംഘടിപ്പിച്ച് നല്‍കി. ഇതോടെ യുവാവ് നൗഷാദ് ആണോയെന്ന് ഉറപ്പാക്കാന്‍ ജയ്മോന്‍ അവിടേയ്ക്ക് പുറപ്പെട്ടു.

വീട്ടില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരത്തായിരുന്നു അയാള്‍ താമസിച്ചിരുന്നത്. തൊടുപുഴ ഡിവൈഎസ്പിയെ പോകുന്ന കാര്യം ഫോണില്‍ അറിയിച്ചു. ജയ്‌മോന്‍ എത്തുമ്പോള്‍ അയാള്‍ വീടിന് സമീപത്തുതന്നെയുള്ള പണിസ്ഥലത്തേക്ക് പോയിരുന്നു. നിങ്ങളെ കാണാതായത് അന്വേഷിക്കുന്നുണ്ടെന്ന് നൗഷാദിനോട് പറഞ്ഞു. അവിടെ നിന്നും മറ്റൊരാളെയും കൂട്ടി നൗഷാദിനെ ജീപ്പില്‍ ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു.

Also Read- 19 വർഷങ്ങൾക്ക് ശേഷം ആദ്യത്തെ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി സിംഗപ്പൂർ

കേസും അന്വേഷണവുമൊന്നും നൗഷാദ് അറിഞ്ഞിരുന്നില്ലെന്നും ജയ്മോന്‍ പറയുന്നു. നൗഷാദിനെ കൂടല്‍ പൊലീസിന് കൈമാറിയെന്നും, പത്തനംതിട്ട കോടതിയില്‍ ഹാജരാക്കുമെന്നും തൊടുപുഴ ഡിവൈഎസ്പി വ്യക്തമാക്കി. നാടുവിട്ടശേഷം നേരെ തൊടുപുഴയിലേക്ക് വരികയായിരുന്നുവെന്നും, തിരികെ നാട്ടിലേക്ക് പോകാന്‍ ഭയമാണെന്നും നൗഷാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News