തിരുവനന്തപുരം പാലോട്ട് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു

accident-police

തിരുവനന്തപുരം പാലോട്ട് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. പാലോട്- പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് ഞായറാഴ്ച രാത്രി സ്വകാര്യബസും ഇരുചക്ര വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലോട് കാട്ടിലക്കുഴി സ്വദേശിയും ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനുമായ കാർത്തിക് (29) ആണ് മരിച്ചത്.

Read Also: മട്ടാഞ്ചേരിയില്‍ പൊലീസിനെ പന്ത്രണ്ടംഗ സംഘം ആക്രമിച്ചു; സംഭവം വിദേശ വനിതകളെ ശല്യം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാന്‍ എത്തിയപ്പോൾ

രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News