
വയനാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ഓടിച്ച വാഹനം മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടം. കൂളിവയലിൽ ഇന്ന് രാത്രിയായിരുന്നു സംഭവം. ജയിൽ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷ് ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
മനീഷ് ഓടിച്ച വാഹനം കൂളിവയൽ ടൗണിൽ നിർത്തിയിട്ട ആൾട്ടോ കാറിലും പിക്കപ്പിലുമാണ് ഇടിച്ചത്. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം എന്നണ് നാട്ടുകാർ അറിയിച്ചത്. പിന്നീട് സംഭവ സ്ഥലത്തെത്തിയ പനമരം പൊലീസ് മനീഷിനെ കസ്റ്റഡിയിൽ എടുത്തു.
ENGLISH NEWS SUMMARY: A vehicle driven by a drunk police officer in Wayanad crashed into two other vehicles. The incident took place last night in Koolivayal. The vehicle was driven by Manish, a native of Kaniyambatta, a prison department officer.The vehicle driven by Manish hit an Alto car and a pickup truck parked in Koolivayal town. Locals said that he was unable to even speak. Later, the Panamaram police who reached the scene took Manish into custody.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here