കാസര്‍ഗോട്ടെ കൊലപാതകം; സെപ്റ്റിക് ടാങ്കില്‍ നിന്ന് വയോധികന്റെ മൃതദേഹം പുറത്തെടുത്തു

കാസര്‍ഗോഡ് സീതാംഗോളിയില്‍ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ വയോധികന്റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സീതംഗോളി ചൗക്കാട് സ്വദേശി തോമസ് ക്രാസ്റ്റയാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Also Read- പതിനേഴുകാരനെ വെടിവെച്ചുകൊന്നതില്‍ കലാപമടങ്ങാതെ ഫ്രാന്‍സ്; പ്രതിഷേധം മറ്റ് രാജ്യങ്ങളിലേക്കും

ക്വാര്‍ട്ടേഴ്സ് ഉടമയാണ് തോമസ് ക്രിസ്റ്റ. രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണാതായിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും തിരച്ചില്‍ നടത്തി വരികയായിരുന്നു. സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Also Read- പാമ്പുകടിയേറ്റ് ചികിത്സ തേടി തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പാമ്പ് കടിച്ചു; യുവാവിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News