‘ചെരിപ്പും മാലയുമണിയിച്ച് വാഹനത്തിന്റെ ബോണറ്റില്‍ ഇരുത്തി’; കശ്മീരില്‍ മോഷ്ടാവെന്ന് സംശയിക്കുന്നയാളെ പരസ്യമായി അപമാനിച്ച് പൊലീസ്

ജമ്മു കശ്മീരില്‍ മോഷ്ടാവെന്ന് സംശയിക്കുന്നയാളെ പരസ്യമായി അപമാനിച്ച് പൊലീസ്. യുവാവിനെ ചെരിപ്പും മാലയുമണിയിച്ച് പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ ഇരുത്തി. ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ജമ്മു കശ്മീരിലെ പൊലീസ് സംഘം കള്ളനെന്ന് സംശയിക്കുന്ന യുവാവിനെ ചെരിപ്പും മാല അണിയിച്ച് പരസ്യമായി അപമാനിച്ചു. ഓടുന്ന വാഹനത്തിന്റെ ബോണറ്റില്‍ നിര്‍ബന്ധിച്ച് ഇരുത്തുകയും, നടത്തുകയും ചെയ്യുന്ന ദൃശ്യങ്ങളില്‍ സമൂഹങ്ങളില്‍ പ്രചരിച്ചതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Also Read : ‘മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും അദ്ദേഹം യാത്ര ചെയ്യുന്നു’; മോദി സ്തുതിയില്‍ ശശി തരൂര്‍

ബക്ഷി നഗര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആസാദ് മന്‍ഹാസിന്റെ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ക്രൂരത. രണ്ട് ദിവസം മുമ്പ് മരുന്ന് വാങ്ങുന്നതിനിടെ പ്രതി 40,000 രൂപ കൊള്ളയടിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

എന്നാല്‍ പ്രാകൃത നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന വിമര്‍ശനം ശക്തമാവുകയാണ്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ വിശധീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News