ഇന്ന് നിര്‍ണായകം; ബാസിത്തിനെയും ഹരിദാസനെയും റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

അഖില്‍ മാത്യുവിനെതിരെ നടത്തിയ ഗൂഢാലോചനയില്‍ ഹരിദാസനെ പ്രതിചേര്‍ത്തു. ഒളിവില്‍ കഴിഞ്ഞ കെ പി ബാസിത്തിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ കേസില്‍ നിര്‍ണായകമായ ചോദ്യം ചെയ്യല്‍ ഇന്ന് നടക്കും. ഇന്ന് ബാസിത്തിനെയും ഹരിദാസനെയും റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതോടെ ഗൂഡാലോചനയുടെ ചിത്രം വ്യക്തമാകും.

Also Read : വെടിയൊച്ച നിലയ്ക്കാതെ യുദ്ധഭൂമി; ഇസ്രയേല്‍-ഹമാസ് യുദ്ധത്തിൽ മരിച്ചത് മൂവായിരത്തോളം പേര്‍

കൈരളി ന്യൂസ് പുറത്തുവിട്ടതും, പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതുമായ തെളിവുകള്‍ തിരിച്ചടിയായതോടെ നിരവധിതവണ ഹരിദാസന്‍ മൊഴിയില്‍ മലക്കംമറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിനെതിരെ നല്‍കിയ പരാതി വ്യാജമെന്ന് ഹരിദാസന്‍ പൊലീസിനോട് ഏറ്റുപറഞ്ഞു.

സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിന് മുന്നില്‍ വച്ച് താന്‍ ആര്‍ക്കും പണം കൈമാറിയിട്ടില്ലെന്നും ഇയാള്‍ മൊഴി നല്‍കി. അഖില്‍ മാത്യുവിന്റെ പേര് പറയാന്‍ ഹരിദാസനെ പ്രേരിപ്പിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയതും ബാസിതാണെന്ന് വ്യക്തമായിരുന്നു. പിന്നാലെ ഒളിവില്‍ പോയ ബാസിത്തിനെ മഞ്ചേരിയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

Also Read : എനിക്ക് ജീവിക്കാന്‍ നീ മാത്രം മതി, നീയില്ലായിരുന്നെങ്കില്‍ എന്ത് ചെയ്‌തേനെയെന്ന് അറിയില്ല; അമൃത സുരേഷ്

ആരോഗ്യമന്ത്രിയുടെ ഓഫീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി കൈക്കൂലി ആരോപണം ഉന്നയിക്കാന്‍ തീരുമാനിച്ച ശേഷമാണ് ബാസിത് സെക്രട്ടറിയേറ്റിലെത്തി പ്രൈവറ്റ് സെക്രട്ടറിയോട് പരാതി പറഞ്ഞത്. ഇതിന് രണ്ടാഴ്ച മുമ്പായിരുന്നു ഗൂഡാലോചന. ബാസിതും ഹരിദാസനും റയീസുമടക്കമുള്ളവര്‍ ഈ ഗൂഡാലോചനയില്‍ പങ്കാളികളായി.

ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനായ നൗഫല്‍ പരാതി തയാറാക്കിയതും, റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഹരിദാസന്‍ അഭിമുഖം നല്‍കിയതും. ഗൂഡാലോചനയില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ മലപ്പുറം റിപ്പോര്‍ട്ടര്‍ അഷ്‌കര്‍ അലി പങ്കാളിയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ മൂവരെയും ചോദ്യം ചെയ്യുന്നതോടെ പുറത്തുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News