മലപ്പുറത്ത് ആറാംക്ലാസുകാരനെ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദിച്ച സംഭവം; പൊലീസ് കേസെടുത്തു

മലപ്പുറം തേഞ്ഞിപ്പലത്ത് ആറാംക്ലാസുകാരനെ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മലപ്പുറം പള്ളിയ്ക്കല്‍ അമ്പലവളപ്പില്‍ എംഎസ് അശ്വിനാണ് മര്‍ദനമേറ്റത്. അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സെപ്തംബര്‍ ഒന്നിനാണ് സംഭവം.

Also Read : മന്ത്രി കെ രാധാകൃഷ്ണനെ അനുകൂലിച്ചതിന് എന്നെ തെറിവിളിച്ചവരോട് എനിക്കും ചിലത് പറയാനുണ്ട്: സുബീഷ് സുധി

വാടക ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്ത് ടയര്‍ ഉരുട്ടിക്കളിയ്ക്കുകയായിരുന്നു അശ്വിന്‍. ഇതുദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇതര സംസ്ഥാനതൊഴിലാളി കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ കുട്ടിയുടെ കഴുത്ത് ഞെരിയ്ക്കുകയും ക്രൂരമായി അടിയ്ക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ് കുഞ്ഞുവരുന്നത് കണ്ട് അമ്മ വസന്ത കുഴഞ്ഞുവീഴുകയായിരുന്നു.

Also Read : കല്യാണം കഴിച്ചില്ലെന്നു കരുതി സിംഗിളാവണമെന്നില്ല, അതൊക്കെ നാട്ടുകാരെ കാണിക്കാൻ വേണ്ടിയാണ്: കൃഷ്ണപ്രഭ

തുടര്‍ന്ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ അശ്വിന്‍ ചികിത്സ തേടുകയും പിന്നീട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് വേദന കടുത്തതോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചത്. പള്ളിയ്ക്കലില്‍ അശ്വിന്റെ കുടുംബം താമസിയ്ക്കുന്ന വാടകക്കെട്ടിടത്തിലാണ് പ്രതി ഉള്‍പ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളും താമസിയ്ക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News