തലക്കറി കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവം; ഷാപ്പ് ഉടമയുൾപ്പെടെയുള്ളവർക്കെതിരെ കേസ്

food poison death

കോട്ടയത്ത് യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ഷാപ്പ് ഉടമ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. പരിപ്പ് തൊള്ളായിരം ഷാപ്പ് ലൈസൻസി , മാനേജർ , കുക്ക് എന്നിവർക്ക് എതിരെയാണ് കേസ്. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസ്.

കോട്ടയം വെസ്‌റ്റ് പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പുതിയ വകുപ്പു ചേർത്ത കാര്യങ്ങൾ ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഷാപ്പിൽ നിന്നും മീൻതലക്കറി വാങ്ങി കഴിച്ചതിനു പിന്നാലെ അവശതയിലായ കുമരകം സ്വദേശി ജ്യോതിഷ് ഇന്നലെയാണ് മരിച്ചത്. ജ്യോതിഷിൻ്റെ സുഹൃത്തുക്കൾ ആശുപത്രിയിൽ തുടരുകയാണ്.

Also read: ചങ്ങാത്ത മുതലാളിത്തത്തിനുള്ള കളമൊരുക്കലാണ് നടന്നത്; നവ ലിബറൽ കുറിപ്പടികൾ ബജറ്റിലും വ്യക്തം :  പിണറായി വിജയൻ

തലക്കറി തന്നെയാണ് മരണ കാരണമെന്ന് ആദ്യമേ കുടുംബം ആരോപിച്ചിരുന്നു. കാരണം തലക്കറി കഴിക്കാത്തവർക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. പിന്നീട് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിലും വിഷബാധ ഉള്ളിൽ ചെന്നതായി കണ്ടെത്തിയിരുന്നു. പിന്നീട് കൃത്യമായ പരിശോധനകൾക്ക് ഒടുവിലാണ് പൊലീസ് ഇവർക്കെതിരെ കോസ് എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News