പോസ്റ്ററിൽ ചാരിനിന്നതിന് 14-കാരനെ ബിജെപി നേതാവ് മർദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്

പോസ്റ്ററിൽ ചാരിനിന്നതിന് 14-കാരനെ ബിജെപി നേതാവ് മർദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്. ഫോർട്ട് പോലീസാണ് കേസെടുത്തത്. തിരുവനന്തപുരം കാലടിയിലാണ് സംഭവം. സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദിച്ചത്. ബിജെപി തിരുവനന്തപുരം കാലടി ഏരിയ വൈസ് പ്രസിഡന്റ്‌ സതീശനാണ് കുട്ടിയെ മർദ്ദിച്ചത്. മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സമീപവാസികൾ ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

Also Read: “കെ രാധാകൃഷ്ണന് വോട്ടു ചെയ്യണം, അത് പറയാന്‍ ഒരു കാരണമുണ്ട്”: വ്യക്തമാക്കി കലാമണ്ഡലം ഗോപി ആശാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News