
കെ.എസ്.യു വനിതാ നേതാവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കർഷക കോൺഗ്രസ് മീഡിയ സെൽ സംസ്ഥാന കോഡിനേറ്റർ രാജേഷിനെതിരെയാണ് പൊലീസ് നടപടി.
രാജേഷ് കായംകുളം സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് കൂടിയാണ്. സ്ത്രീത്വത്തെ അപമാനിച്ചു, അപമര്യാദയായി പെരുമാറി എന്നായിരുന്നു രാജേഷിനെതിരെ പൊലീസ് കേസെടുത്തത്. ആലപ്പുഴ വള്ളികുന്നം പൊലീസിൻ്റേതാണ് നടപടി.
ALSO READ; /മുഷി മീനിൻ്റെ കുത്തേറ്റു: തലശേരിയിൽ യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി
കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലും ആണ് പെൺകുട്ടിക്ക് നേരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആയ കായംകുളം സ്വദേശി രാജേഷ് മോശമായി പെരുമാറിയത്. ജനുവരിയിൽ കാറിൽ വിളിച്ചു കയറ്റി അപമര്യാദയായി പെരുമാറി. പിന്നീട് ഫെബ്രുവരിയിൽ പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാൻ എന്ന പേരിൽ വീട്ടിൽ വിളിച്ചു വരുത്തി . പ്രതി നഗ്നതാ പ്രദർശനം നടത്തിയെന്നുള്ളതാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here