കനത്ത മഴ, വീട് വെള്ളത്തിൽ, കിടപ്പു രോഗിയായ സ്ത്രീയുടെ രക്ഷകരായി പൊലീസുകാർ: ചിത്രങ്ങൾ കാണാം

കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതോടെ തിരുവന്തപുരത്തെ പൊലീസുകാർ രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. ഇപ്പോഴിതാ ഒരു കിടപ്പു രോഗിയെ കൈകളിൽ എടുത്തുകൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ആശ്വാസകരമായ ഒരു ചിത്രമാണ് പുറത്തുവരുന്നത്. തിരുവന്തപുരത്തെ വലിയതുറ ടൈറ്റാനിയം, ബാലനഗർ ഭാഗത്ത് പല വീടുകളിൽ എല്ലാം വെള്ളം കയറിയതോടെയാണ് വലിയതുറ എസ്.എച്ച്.ഒ ജി എസ്സ് രതീഷിന്റെ നേതൃത്വത്തിൽ പൊലീസുകാർ രക്ഷാപ്രവർത്തനം നടത്താൻ തീരുമാനിച്ചത്. ഇതിനിടെയാണ് വീട്ടിൽ വെള്ളം കയറിയതിനാൽ അകപ്പെട്ടുപോയ കിടപ്പുരോഗിയായ സ്ത്രീയെ ഇവർ കാണുന്നത്. ഉടനെ തന്നെ ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ എസ്.ഐ എസ്.വി അജേഷ് കുമാർ മുന്നിട്ടിറങ്ങുകയായിരുന്നു.

ALSO READ: ഒൻപത് വയസുകാരിക്ക് നേരെ പീഡന ശ്രമം; അറുപത്തിരണ്ടുകാരൻ അറസ്റ്റിൽ

അതേസമയം, തിരുവനന്തപുരത്ത് അതി ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ മഴക്കെടുതിയെ തുടർന്ന് വിവിധ വകുപ്പ് മന്ത്രിമാർ സന്ദർശനം നടത്തി. മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി , കെ രാജൻ, ആന്റണി രാജു എന്നിവരാണ് മഴ മൂലമുണ്ടായ സാഹചര്യം വിലയിരുത്തിയത്. ജില്ലയിൽ ഇതുവരെ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മന്ത്രിമാർ അറിയിച്ചു. 15 ക്യാമ്പുകൾ നഗരത്തിലാണ് തുറന്നിരിക്കുന്നത് എന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് സാഹചര്യം നിയന്ത്രണ വിധേയമാന്നെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News