പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് ചോര്‍ത്തിയതിന് പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്

empuran

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതിന് പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തിയത്. റിലീസിനൊപ്പം തന്നെ സിനിമയുടെ വ്യാജപതിപ്പും ലീക്കായിരുന്നു. തുടര്‍ന്ന് നിര്‍മാതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വളപട്ടണം പോലീസിന്റെ അന്വേഷണത്തിലാണ് വ്യാജപതിപ്പ് പ്രചരിപ്പിച്ചതിന് പിന്നില്‍ വന്‍ സംഘമെന്ന് കണ്ടെത്തിയത്.

ഡെത്ത് സ്ട്രാന്‍ഡിംഗ് 2 വീഡിയോ ഗെയിമില്‍ കാമിയോ വേഷത്തില്‍ സംവിധായകന്‍ രാജമൗലി; ഗ്ലോബല്‍ ഐക്കണെന്ന് ആരാധകര്‍

Also read –

കണ്ണൂര്‍ പാപ്പിനിശേരിയിലെ തംബുരു കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് സിനിമയുടെ വ്യാജപതിപ്പ് പിടിച്ചെടുത്തത്. സംഭവത്തില്‍ എംമ്പുരാനിലെ നായകനായ മോഹന്‍ലാലിന്റെയും സംവിധായകന്‍ പൃഥ്വിരാജിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. തിയേറ്ററുകളില്‍ നിന്ന് തന്നെയാണ് സിനിമ ചോര്‍ന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എമ്പുരാനെ കൂടാതെ ഈ അടുത്തായി ഇറങ്ങിയ പല മലയാള സിനിമകളുടെയും വ്യാജപതിപ്പുകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു.

മാര്‍ച്ച് 27ന് തിയേറ്ററില്‍ എത്തിയ ചിത്രം ഏറെ വിവാദങ്ങളില്‍പ്പെടുകയും തുടര്‍ന്ന് റീ സെന്‍സറിങിന് വിധേയമാവുകയും ചെയ്തിരുന്നു. ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌ക്കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News