
നോയിഡയിൽ സി ഐ ടി യു വിൻ്റെ നേതൃത്വത്തിലുള്ള മെയ് ദിന പരിപാടിയുടെ ഭാഗമായി ഒത്തു ചേർന്ന തൊഴിലാളികളോട് സംഘടിക്കാൻ പാടില്ലെന്ന് പൊലീസ്. നോയിഡയിലെ അനുമോൾ ബിസ്കറ്റ് ഫാക്ടറിക്ക് മുന്നിലായിരുന്നു സി ഐ ടി യു വിൻ്റെ മെയ്ദിന പരിപാടി.
മുദ്രാവാക്യം വിളിക്കാൻ പാടില്ല എന്നും പൊലീസ് പറഞ്ഞു. സ്ഥലത്ത് കനത്ത പോലീസ് കാവലുമുണ്ട്. എന്നാൽ തൊഴിലാളികൾ പിന്മാറാതെ മുന്നോട്ട് പോകുകയാണ്. നോയിഡയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കണ്ടത് ശക്തമായ തൊഴിലാളി സമരങ്ങളാണ്. മിനിമം വേതനത്തിനും മറ്റ് തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്കുമായി പോരടിക്കുകയാണ് തൊഴിലാളികൾ.
Also read: നിശ്ചയദാർഢ്യത്തിന്റെ ചുവടുകളുമായി ചൂഷണങ്ങൾക്കെതിരെ പടവെട്ടിയവർ; മെയ്യുരുക്കി ജീവിതം പടുത്തുയർത്തിയവർ; ഇന്ന് സാർവദേശീയ തൊഴിലാളി ദിനം
മെയ് ദിന പരിപാടികൾ പൊലീസ് തടഞ്ഞത് വകവെക്കാതെ ഏറെ അന്വശിചത്വങ്ങൾക്ക് ഒടുവിൽ ജയിലിൽ കിടക്കാൻ പോലും തയ്യാറായാണ് തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തത്. ആവേശത്തോടെ തൊഴിലാളികൾ മുദ്രാവാക്യാം വിളിച്ചും മധുര വിതരണം നടത്തിയും തൊഴിലാളി പോരാട്ടത്തിന്റെ അനശ്വര സ്മരകൾ ഓർത്തെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

