
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. കഴിഞ്ഞ ബുധനാഴ്ചയാണ് നിയമവിദ്യാര്‍ഥിയെ നാലംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ നാലുപേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രതികളായ മനോജിത്ത് മിശ്ര, പ്രതീം മുഖര്‍ജി, സയ്യിദ് അഹമ്മദ് എന്നിവര്‍ മുന്‍പും കോളേജിലെ വിദ്യാര്‍ത്ഥിനികളോട് അപമര്യാദമായി പെരുമാറിയിട്ടുണ്ടെന്നും ഇവര്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ എസിപി പ്രദീപ് കുമാര്‍ ഗോസലിന്റെ മേല്‍നോട്ടത്തിലുള്ള ഒമ്പത് അംഗ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.
വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊല്‍ക്കത്ത ലോ കോളജിലെ ഗാര്‍ഡ് റൂമില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. മിശ്ര തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ മറ്റൊരാളുമായി ഇഷ്ടമുള്ളതിനാല്‍ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചു. തുടര്‍ന്ന് തന്റെ ആണ്‍ സുഹൃത്തിനെയും മാതാപിതാക്കളെയും കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here