സൈനികകേന്ദ്രത്തിലെ വെടിവെയ്പ്പ്, പ്രതികൾക്കായി അന്വേഷണം ഊർജിതം

പഞ്ചാബിലെ ബട്ടിന്‍ഡ സൈനിക കേന്ദ്രത്തിലെ വെടിവെപ്പിൽ അന്വേഷണം ഊർജിതമാക്കി പൊലീസും സൈന്യവും. തിരിച്ചറിയാനാവാത്ത രണ്ട് പേർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

നാല് സൈനികരെ വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം രണ്ട് പ്രതികൾ സമീപത്തെ വനത്തിലേക്ക് ഓടിയൊളിച്ചുവെന്നാണ് പൊലീസിന്റെ എഫ്ഐആർ. അതേസമയം വെടിവെക്കാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന റൈഫിൾ കണ്ടെടുത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. രണ്ട് ദിവസം മുമ്പ് സൈനിക കേന്ദ്രത്തിൽ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ കാണാതായതായിരുന്നു. ഫോറൻസിക് പരിശോധനാ ഫലം വന്നാൽ മാത്രമേ അതേ റൈഫിൾ തന്നെയാണോ ഇതെന്ന് അറിയാൻ കഴിയുകയുള്ളു.

80 മീഡിയം റെജിമെന്റിലെ ജവാൻമാരായ സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണമല്ലെന്നും പുറത്ത് നിന്നാരും നുഴഞ്ഞു കയറിയിട്ടില്ലെന്നും പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചിരുന്നു. സൈനിക ക്യാമ്പിലെ ആഭ്യന്തര പ്രശ്നം മൂലമുണ്ടായ വെടിവെയ്പ്പാകാമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News