50% മുതൽ 75% വരെ ഡിസ്‌കൗണ്ട് ; സിറ്റി പൊലീസ് കൺസ്യൂമർ സഹകരണ സ്റ്റോറിൽ വിലക്കുറവിന്റെ മഹാമേള

പഠനോപകരണങ്ങൾക്ക് വിലക്കുറവിന്റെ മഹാമേളയൊരുക്കി തിരുവനന്തപുരം സിറ്റി പൊലീസ് കൺസ്യൂമർ സഹകരണ സ്റ്റോർ. നന്ദാവനം പൊലീസ് ക്യാമ്പിൽ സജ്ജമാക്കിയ സ്കൂൾ മേളയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന അതേ വിലക്കുറവ് ഇനി പൊതുജനങ്ങൾക്കും ലഭിക്കും.
മുൻനിര കമ്പനികളുടെ സ്കൂൾ ബാഗുകൾ, കുടകൾ, പാദരക്ഷകൾ, നോട്ടുബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ തുടങ്ങി സ്കൂൾ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരമാണ് പൊലീസ് കൺസ്യൂമർ സഹകരണ സ്റ്റോറിൽ ഒരുക്കിയിട്ടുള്ളത്. മുൻവർഷങ്ങളിലേത് പോലെ, പൊതുവിപണിയെയും മറ്റ് സഹകരണ സ്ഥാപനങ്ങളെയും അപേക്ഷിച്ചു ഏറ്റവും വലിയ വിലക്കുറവിൽ ഗുണമേന്മയുള്ള വസ്തുക്കൾ ലഭ്യമാക്കുന്നു എന്നതാണ് സ്കൂൾ മേളയുടെ പ്രത്യേകത. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം പൊതുജനങ്ങൾക്കും സ്കൂൾ മേളയിൽ പ്രവേശനമുണ്ട്. 50% മുതൽ 75% വരെയാണ് വിലക്കുറവ്.

ALSO READ : ലഹരിവിരുദ്ധ ക്യാമ്പയിൻ; മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗവും, മതമേലധ്യക്ഷൻമാരുടെ യോഗവും നാളെ

40 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കൺസ്യൂമർ സ്റ്റോർ കഴിഞ്ഞ നാലുവർഷമായി സ്കൂൾ മേള നടത്തി വരുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുൻനിർത്തിയാണ് സ്റ്റോറിന്റെ പ്രവർത്തനങ്ങൾ എങ്കിലും പൊതുജനങ്ങൾക്ക് കൂടി അതിന്റെ ഗുണം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് കൺസ്യൂമർ സ്റ്റോർ ഭരണസമിതി അംഗവും കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ സുധീർഖാൻ പറഞ്ഞു.
ഏപ്രിൽ 10ന് ആരംഭിച്ച സ്കൂൾ മേള ജൂൺ 10ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News