ബംഗാളിലെ സന്ദേശ്ഖാലിയിലെത്തിയ ബൃന്ദ കാരാട്ടിനെ തടഞ്ഞ് പൊലീസ്

കലാപവും കൂട്ടബലാത്സംഗവും നടന്ന പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ടിനെ പ്രവേശിക്കാന്‍ അനുവദിക്കാതെ പൊലീസ്. സംഘര്‍ഷ മേഖല സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ബൃന്ദ കാരാട്ട്. സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. അതേസമയം പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ALSO READ:അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

അതിക്രമത്തിന് നേതൃത്വം നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷേയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാകുന്നത്. സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ ഉള്ളവരെയും പൊലീസ് തടഞ്ഞു. അക്രമികളെ മമത സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന വിമര്‍ശനവും ശക്തമാണ്.

ബിജെപി 72 മണിക്കൂര്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം സന്ദേശ്ഖാലിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധം വ്യാപകമാണ്. കഴിഞ്ഞ ദിവസം സന്ദേശ്ഖാലി സന്ദര്‍ശിച്ച ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ പൊലീസിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. രാഷ്ട്രീയ അജണ്ടകള്‍ക്കപ്പുറം പൊലീസ് നീതിക്ക് വേണ്ടി നിലകൊള്ളണമെന്ന് രേഖാശര്‍മ്മ പറഞ്ഞു. അതേസമയം സന്ദേശ്ഖാലി വിഷയം രാഷ്ട്രീയവത്ക്കരിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കുന്നത് ബിജെപിയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി.

ALSO READ:ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News