
ജബല്‍പൂരിലെ ആക്രമണത്തില്‍ ഒടുവില്‍ കേസെടുത്ത് പൊലീസ്. ക്രൈസ്തവ പുരോഹിതന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മധ്യപ്രദേശ് പൊലീസ് ആണ് കേസെടുത്തത്. സംഭവം നടന്ന് നാലുദിവസത്തിനുശേഷമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഭാരതിയ ന്യായ സംഹിത പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ ആക്രമിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മധ്യപ്രദേശിലെ ജബൽപൂരിലാണ് ക്രൈസ്തവ പുരോഹിതന്മാരെ വി എച്ച് പി ബജരംഗ് ദൾ പ്രവർത്തകരുടെ സംഘം ക്രൂരമായി മർദ്ദിച്ചത്. മാണ്ഡല പള്ളിയിലെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ എത്തിവവർക്ക് നേരെ മതപരിവർത്തനം ആരോപിച്ച് സംഘപരിവാർ പ്രവർത്തകർ ആക്രമം അഴിച്ചു വിടുകയായിരുന്നു. പ്രമുഖ ക്രിസ്ത്യൻ നേതാവ് ഫാദർ ഡേവിസ് ഉൾപ്പെടെയുള്ളവരെ പോലീസ് സ്റ്റേഷനിൽ വച്ചും ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here