അട്ടപ്പാടിയിൽ കാണാതായ പൊലീസ്‌ സംഘം തിരിച്ചെത്തി

അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് തിരിച്ചെത്തിയത്. ഒരു രാത്രി മുഴുവനും പൊലീസ് സംഘം വനത്തില്‍ അകപ്പെട്ടിരുന്നു. പുലര്‍ച്ചെയോടെയാണ് ഇവർ തിരിച്ചെത്തിച്ചത്. കഞ്ചാവുകൃഷി നശിപ്പിക്കാനും മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്താനും വേണ്ടി അട്ടപ്പാടി വനത്തില്‍ പോയപ്പോഴാണ് വഴിതെറ്റിയത്.

അഗളി ഡിവൈഎസ്പി എസ്. ജയകൃഷ്‌ണൻ, പുതൂർ എസ്.ഐ വി.ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള ഏഴ് പൊലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഗൊട്ടിയാര്‍കണ്ടിയില്‍ നിന്നും ചൊവ്വാഴ്ച പുലർച്ചെയാണ് കഞ്ചാവ് തിരച്ചിലിനായി സംഘം വനത്തിലേക്ക് യാത്ര തിരിക്കുന്നത്.

ALSO READ: ‘ശബരിമലയിൽ ഉണ്ടായത് അനാവശ്യ പ്രക്ഷോഭം, അതിന്റെ ലക്ഷ്യം നമ്മൾ തിരിച്ചറിയണം’: മന്ത്രി കെ രാധാകൃഷ്ണൻ

വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാര്‍കണ്ടിക്കുമിടയിലുള്ള കൊടുംകാട്ടിലാണ് സംഘം കുടുങ്ങിയിരുന്നത്. ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍മുടിയോടനുബന്ധിച്ച് കിടക്കുന്ന ഊരാണിത്. വനത്തിൽ കുടുങ്ങിയ വിവരം അധികൃതരെ അറിയിക്കുന്നത് വനംവകുപ്പിലെ ഉദ്യോഗസ്ഥന്റെ ഫോണിലായാണ്. അദ്ദേഹത്തിന്റെ ഫോണിന് മാത്രമാണ് റേഞ്ചുണ്ടായിരുന്നത്

കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ, സംഘം വഴിതെറ്റി മുരുഗള ഊരിന് സമീപത്തെ പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു. വെളിച്ചം ഇല്ലാത്തതിനാൽ കുത്തനെയുള്ള മലയിറങ്ങാൻ കഴിയാതെ സംഘം കാട്ടിൽ അകപ്പെടുകയായിരുന്നു. മണ്ണാർക്കാട്ടെയും അട്ടപ്പാടിയിലെയും വനം വകുപ്പിൻ്റെയും ആർആർടി സംഘത്തിൻ്റെയും സഹായത്തോടെ ഇന്ന് രാവിലെ 7 ഓടെയാണ് സംഘംതിരിച്ചെത്തിച്ചത്.

ALSO READ: ഖനന അഴിമതി കേസ്: ജാർഖണ്ഡ് മുഖ്യമന്ത്രിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

വനത്തിൽ കാട്ടാന അടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്ന സ്ഥലത്താണ് കുടുങ്ങി പോയതെന്നും തിരിച്ചെത്തിയ സംഘം പറഞ്ഞു. ഉദ്യോഗസ്‌ഥർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും ഇന്ന് രാവിലെ തിരികെ എത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചതായും ദേവ്ബർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News