ഇ.പി ജയരാജനെതിരായ കേസ് അവസാനിപ്പിക്കുന്നു, പരാതിക്കാർക്ക് നോട്ടീസ് കൈമാറി

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ വിമാനത്തിനുള്ളിൽ ഉണ്ടായ സംഘർഷത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. ഇക്കാര്യം അറിയിച്ച് വലിയതുറ പൊലീസ് കണ്ണൂരിലെത്തി പരാതിക്കാർക്ക് നോട്ടീസ് കൈമാറി. പൊലീസ് റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി കളവാണെന്നാണ് വലിയതുറ പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ALSO READ: ബിനു അടിമാലിയുടെ സർജറി കഴിഞ്ഞു; വിവരങ്ങൾ പങ്കുവെച്ച് അനൂപ്

2022 ജൂണിൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിനുള്ളിൽ ഉണ്ടായ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചതിനാണ് ഇ.പി.ജയരാജനെതിരെ കേസെടുത്തത്. ഇ.പി ജയരാജന്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരുടെ പരാതിയിന്മേലാണ് കേസെടുത്തത്.

യൂത്ത് കോൺഗ്രസിന്‍റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫുകളായ അനിൽ കുമാർ, വി.എം.സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവരാണ് പ്രതിഷേധിച്ചത്. കണ്ണൂരിൽ നിന്ന്  തിരുവനന്തപുരത്തേക്കുള്ള വിമാനത്തിനുള്ളിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അടുത്തേക്ക് ചെന്നത്.

ALSO READ: ഇപ്പോള്‍ സിംഗിള്‍ അല്ല കമ്മിറ്റഡാണ്, പക്ഷേ ആരെയും കല്യാണം കഴിക്കാന്‍ വയ്യ: അഭയ ഹിരണ്‍മയി

മുഖ്യമന്ത്രിയുടെ മുന്നിലുണ്ടായിരുന്ന ഇ.പി.ജയരാജൻ പ്രതിഷേധിച്ചവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. പിന്നീട് പൊലീസെത്തി യൂത്ത് കോൺഗ്രസുകാരെ അറസ്റ്റു ചെയ്തു. വധശ്രമം, ഓദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റക്കരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News