പല്ലശ്ശനയിലെ തലകൂട്ടിമുട്ടിക്കല്‍; പൊലീസ് കേസെടുത്തു; തലമുട്ടിച്ചയാളെ അറസ്റ്റ് ചെയ്‌തേക്കും

പാലക്കാട് പല്ലശ്ശനയിലെ തലകൂട്ടിമുട്ടിക്കലില്‍ പൊലീസ് കേസെടുത്തു. വധൂവരന്മാരുടെ തലകൂട്ടിമുട്ടിച്ച സംഭവത്തിലാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് വധൂവരന്മാരുടെ മൊഴി രേഖപ്പെടുത്തി.

Also Read- ആറ് മാസം മുന്‍പ് വിവാഹിതരായ ദമ്പതിമാര്‍ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; യുവതിയെ രക്ഷപ്പെടുത്തി

ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തലമുട്ടിച്ചയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Also Read- കാസര്‍ഗോട്ടെ കൊലപാതകം; സെപ്റ്റിക് ടാങ്കില്‍ നിന്ന് വയോധികന്റെ മൃതദേഹം പുറത്തെടുത്തു

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പല്ലശ്ശനയിലെ വിവാദ വിവാഹം. വരന്റെ വീട്ടില്‍ കയറുന്നതിന് മുന്‍പ് വരന്റേയും വധുവിന്റേയും തലകള്‍ കൂട്ടിയിടിപ്പിച്ചതാണ് വിവാദമായത്. വരന്റെ മാതാവ് ഇരുവരേയും വീട്ടിലേക്ക് ആനയിക്കുന്നതിനിടെ പിന്നില്‍ നിന്നയാള്‍ വരന്റേയും വധുവിന്റേയും തലകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവമായതുകൊണ്ടുതന്നെ വധുവിന് തല കാര്യമായി വേദനിച്ചു. ഇതിന് പിന്നാലെ വധു ദേഷ്യത്തോടെ വീട്ടിലേക്ക് കയറിപ്പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News