ഗുസ്തി താരം ഗീത ഫോഗട്ട് പൊലീസ് കസ്റ്റഡിയില്‍

ഗുസ്തി താരം ഗീത ഫോഗട്ടിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തന്നെയും ഭര്‍ത്താവ് പവന്‍ സരോഹയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി ഗീത ഫോഗട്ട് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, രണ്ട് പേരെയും കരുതല്‍ തടങ്കലിലാക്കിയെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

ഭര്‍ത്താവുമൊത്ത് ജന്തര്‍മന്ദരിലേക്ക് പോകുന്നതിനിടെയാണ് ഗീത ഫോഗട്ടിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കാണാന്‍ അനുവദിക്കാതെ തങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് ഗീത ഫോഗട്ട് പറഞ്ഞു. പൊലീസിന്റെ നടപടിയില്‍ ദുഃഖമുണ്ടെന്നും ഗീത കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ നടപടിയുമായി പൊലീസ് രംഗത്തെത്തിയിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ സമരപ്പന്തലിലേക്ക് കട്ടിലുകള്‍ എത്തിച്ചത് പൊലീസ് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News