പത്തനംതിട്ടയിൽ വിവാഹസംഘത്തിന് നേരെയുള്ള അതിക്രമം; പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

kerala-police

പത്തനംതിട്ടയിൽ ദളിത്‌ കുടുംബത്തിന് നേരെ പോലീസ് അതിക്രമം എന്ന പരാതിയിൽ നടപടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. കല്യാണത്തിൽ പങ്കെടുത്തു മടങ്ങിയ കുടുംബത്തെ പോലീസ് അകാരണമായി മർദ്ധിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി 11 മണിയോടെയാണ് അടൂരിൽ കല്യാണ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ കുടുംബത്തെ
പോലീസ് മർദ്ദിച്ചത്. കോട്ടയം സ്വദേശികളായ ശ്രീജിത്തിനും ഭാര്യ സിതാരക്കും ആണ് മർദ്ദനമേറ്റത്.

ALSO READ; പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മു‍ഴുവൻ കുറ്റക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം: ഡിവൈഎഫ്ഐ

മർദ്ദനം വ്യക്തമായ കാരണമില്ലാതെ എന്നാണ് കുടുംബത്തിൻറെ ആരോപണം. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാർ ജനറൽ ആശുപത്രിയിലെത്തി കുടുംബത്തിന്റെ മൊഴിയെടുത്തു. സിതാരയുടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി വൈ എസ് പി പറഞ്ഞു. കോന്നി എംഎൽഎ കെ ജിനേഷ് കുമാർ ആശുപത്രി ചികിത്സ കഴിയുന്ന പരിക്കേറ്റവരെ സന്ദർശിച്ചു.

NEWS SUMMARY: Action taken on complaint of police brutality against Dalit family in Pathanamthitta. The accused officials have been transferred to the district police headquarters.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News