‘ക്രൂരത നടക്കുമ്പോള്‍ പൊലീസുകാര്‍ ഉണ്ടായിരുന്നു, ഞങ്ങളെ സഹായിച്ചില്ല’; മണിപ്പൂരില്‍ അതിക്രമത്തിനിരയായ യുവതികള്‍ പറയുന്നു

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൊലീസുകാരെ മുന്‍നിര്‍ത്തിയുള്ള ക്രൂരതയാണ് അരങ്ങേറിയതെന്ന് പറയുകയാണ് അതിക്രമത്തിനിരയായ യുവതികള്‍. സംഭവ സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നിട്ടും സഹായിച്ചില്ലെന്നും യുവതികള്‍ പറയുന്നു. ‘ദി വയറാ’ണ് യുവതികളുടെ പ്രതികരണം സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Also Read- ‘വെറുത്തുപോയി, ഇനിയാർക്കും ഇത്തരത്തിൽ തോന്നാത്ത വിധം കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണം’; മണിപ്പൂർ ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് അക്ഷയ്കുമാർ

സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് നാല് പൊലീസുകാര്‍ ഉണ്ടായിരുന്നതായി അതിക്രമത്തിനിരയായ യുവതികളില്‍ ഒരാള്‍ പറഞ്ഞു. നാല് പൊലീസുതകാരും കാറില്‍ കലാപം വീക്ഷിച്ചിരിക്കുകയായിരുന്നു. അവര്‍ തങ്ങളെ സഹായിക്കാന്‍ തയ്യാറായില്ലെന്നും യുവതി പറഞ്ഞു. കലാപത്തില്‍ ഈ യുവതിയുടെ പിതാവും സഹോദരനും കൊല്ലപ്പെട്ടിരുന്നു.

Also Read- ‘കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും’; മണിപ്പൂരിലെ ക്രൂര വീഡിയോയില്‍ പ്രതിഷേധം വ്യാപകമായതോടെ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായി ബീരേന്‍ സിംഗ്

മണിപ്പൂരില്‍ നിന്നുള്ള ക്രൂരതയുടെ വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. മെയ് നാലിനായിരുന്നു സംഭവം നടന്നത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുന്നതാണ് വീഡിയോയില്‍. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായതായി കുക്കി ഗോത്ര സംഘടന ആരോപിച്ചിരുന്നു.ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മെയ്തേയി വിഭാഗത്തിലുള്ളവരാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് ആരോപണം. നിസഹായകരായ സ്ത്രീകളെ മെയ്തേയി വിഭാഗത്തിലുള്ളവര്‍ ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ടെന്നും ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News