ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; പൊലീസ് സെപ്റ്റംബര്‍ 1ന് കുറ്റപത്രം സമര്‍പ്പിക്കും

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് സെപ്റ്റംബര്‍ 1ന് കുറ്റപത്രം സമര്‍പ്പിക്കും. പെണ്‍കുട്ടി കൊല്ലപ്പെട്ട് 35 ആം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. വിചാരണ വേഗത്തില്‍ ആക്കാനും പൊലീസ് അപേക്ഷ നല്‍കും. ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലം ആണ് ഏക പ്രതി. സംഭവത്തില്‍ 100 സാക്ഷികളുണ്ട്. ജൂലൈ 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ബലാത്സംഗത്തിന് ശേഷം കൊലപാതകം നടത്തിയത് തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ്. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ അടക്കം പത്തിലേറെ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

also read : ട്രാക്ക് അറ്റകുറ്റപ്പണി; ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

2023 ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചു വയസ്സുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച സൂചന വച്ച് അസ്ഫാക്ക് ആലം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ ലഹരിയിലായിരുന്ന അസ്ഫാക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയിട്ടില്ലെന്നാണ് പൊലീസിനു മൊഴി നല്‍കിയത്. ജൂലൈ 29ന് 18 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആലുവ മാര്‍ക്കറ്റിനു സമീപത്തെ മാനില്യങ്ങള്‍ക്കിടയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ജൂലൈ 30ന് പ്രതി അസ്ഫാക്കിനെതിരെ ഒന്‍പത് വകുപ്പുകള്‍ ചുമത്തി ആലുവ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുമ്പും പ്രതി അസ്ഫാക്ക് പോക്‌സോ കേസില്‍ ശിക്ഷ അനുഭവിച്ചയാളാണ്.

also read :പാലക്കാട് കഞ്ചിക്കോട് വീണ്ടും തീപിടുത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News