
മദ്യപിച്ച് വാഹനം ഓടിച്ച പോലീസുകാരൻ കുടുംബം സഞ്ചരിച്ച കാറിൽ ഇടിച്ച് അപകടമുണ്ടാക്കിയതായി പരാതി. അരുവിക്കര സി.ഇ.ടി എൻജിനീയറിങ് കോളേജിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ വാഹനമോടിച്ചിരുന്ന പോലീസുകാരൻ കുടുംബാംഗങ്ങളോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. പിന്നാലെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വിളപ്പിൽശാല പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
പോലീസിനെ കണ്ടതോടെ ഇയാൾ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പികൾ സമീപത്തെ ഓടയിലേക്ക് വലിച്ചെറിഞ്ഞതായും ആരോപണമുണ്ട്. വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അനൂപാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. ഇയാൾ സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റതിനെ തുടർന്ന് നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

