ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം

കാസർഗോഡ് ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് ഹൊസ്ദുർഗ് സ്റ്റേഷനിലെ പൊലീസുകാരന് ദാരുണാന്ത്യം. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കരിവെള്ളൂർ കുതിരുമ്മലിലെ കോട്ടമ്പത്ത് വിനീഷ് (33) ആണ് മരിച്ചത്. രാവിലെ 8.30 ന് ദേശീയ പാതയിൽ പടന്നക്കാട് മേൽപാലത്തിലായിരുന്നു അപകടം.

Also read: ‘ജനാധിപത്യ സമൂഹത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത്; സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നത്’: എമ്പുരാന് പിന്തുണയുമായി മുഖ്യമന്ത്രി

കാസർകോട് സ്റ്റേഷനിൽ നിന്നും അടുത്തിടെയാണ് ഹൊസ്ദുർഗ് സ്റ്റേഷനിലേക്ക് മാറിയത്. സാധരണ പോലെ രാവിലെ കരിവെള്ളൂരിലെ വീട്ടിൽ നിന്നും ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also read: ‘തിരുവനന്തപുരം മൃഗശാലയിലെ മലിനജല സംസ്കരണ പ്ലാന്റ് പ്രവര്‍ത്തന ക്ഷമമല്ല എന്ന വാര്‍ത്ത‍ അടിസ്ഥാനരഹിതം’: മന്ത്രി ജെ.ചിഞ്ചുറാണി

A policeman from Hosdurg station died tragically after his bike was hit by a tanker lorry in Kasaragod. The deceased has been identified as Kottambath Vineesh (33) of Karivellur Kuthirummal, a civil police officer from Hosdurg police station.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News