വാഹനം തടഞ്ഞ പൊലീസുകാരനെ കാറിന്റെ ബോണറ്റിൽ കിടത്തി 12 കിലോമീറ്ററിലേറെ ഓടിച്ചു; യുവാവ് അറസ്റ്റിൽ

നവിമുംബൈയിൽ വാഹനം തടഞ്ഞ പൊലീസുകാരനെ കാറിന്റെ ബോണറ്റിൽ കിടത്തി 12 കിലോമീറ്ററിലേറെ ഓടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ലഹരിമരുന്നിന് അടിമയായ ആദിത്യ ബെംഡെ എന്ന യുവാവാണ് അറസ്റ്റിലായത്. സിഗ്നൽ തെറ്റിച്ചതിനു തടഞ്ഞ കാർ നിർത്താതെ മുന്നോട്ടുപോകാൻ ഡ്രൈവർ ആദിത്യ ബെംഡെ ശ്രമിച്ചപ്പോഴാണു സിദ്ധേശ്വർ മാലി എന്ന കോൺസ്റ്റബിൾ ബോണറ്റിലേക്കു കയറിയത്. വൈപ്പറിൽ പിടിച്ചു ബോണറ്റിൽ കിടന്ന ഇദ്ദേഹവുമായി 20 മിനിറ്റോളം അപകടകരമായി വാഹനം ഓടിച്ചു. ഒടുവിൽ പൊലീസുകാർ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം തടഞ്ഞാണ് ആദിത്യയെ പിടിച്ചത്. ആദിത്യ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News