വിദ്യാഭ്യാസ അവാർഡ് നേടി പൊലീസുകാരിയായ അമ്മയും മകളും

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മറ്റിയുടെ വിദ്യാഭ്യാസ അവാർഡിന് അർഹയായത് ഇത്തവണ ഒരു അമ്മയും മകളുമാണ്. പൊലീസുദ്യോഗസ്ഥരുടെ കുട്ടികളിലെ പഠന മികവിനായി നല്കിവരുന്നൊരു അവാർഡാണിത്. എന്നാൽ ഇത്തവണ അത് കരസ്ഥമാക്കിയതോ ഒരു പൊലീസുകാരിയായ അമ്മയും മകളും. അതെ കേൾക്കുമ്പോൾ തന്നെ കൗതുകമുണർത്തുന്നുണ്ടല്ലേ!

Also Read: അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്; എം വി ഗോവിന്ദൻ മാസ്റ്റർ

സൈക്കോളജിയിൽ മികച്ച മാർക്കോടെ ബിരുദാനന്തരബിരുദം നേടിയ പൂവ്വാർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അനിതയാണ് ആ താരം. മകൾ മിന്നുവിന് എസ്എസ്എൽസിയ്ക്കാണ് മികച്ച മാർക്ക് ലഭിച്ചത്. പോലീസിൽ വന്നശേഷം കുറച്ചു വർഷങ്ങൾക്ക് മുമ്പ് അനിത നിയമത്തിൽ ബിരുദം കരസ്ഥമാക്കിയിരുന്നു.വിജിലൻസ് മേധാവി ടി.കെ.വിനോദ്‌കുമാർ ഐ പി എസ് ആണ് അവാർഡ് വിതരണം ചെയ്തത്. ഇനിയും ഇനിയും പഠിക്കാനുള്ള അനിതയുടെ താല്പര്യം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും പുതുപ്പള്ളിയില്‍ മന്ത്രിമാര്‍ക്കില്ല; മന്ത്രി വി എന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here