അധികാര മോഹം = യുഡിഎഫ്: കോൺ​ഗ്രസിനകത്തെ കസേരക്കളികൾ

Congress Leaders Political Gimmick

അധികാരമോ​ഹത്താൽ അലഞ്ഞു നടക്കുകയാണ് കോൺ​ഗ്രസ് നേതാക്കൾ. ​ഗതികിട്ടാതെ വായിൽ തൊന്നിയത് വിളിച്ചു പറഞ്ഞ് അവർ കേരളത്തിൽ അങ്ങോളം ഇങ്ങോളം അലഞ്ഞു നടക്കുകയാണ് ഇപ്പോൾ ടീം യുഡിഎഫ്. എന്തിനാണ് അവർക്ക് അധികാരം വേണ്ടതെന്ന് പണ്ട് തന്നെ കെ സി വേണു​ഗോപാൽ പറഞ്ഞിട്ടുണ്ട്. ഓർമയില്ലേ.. അധികാരമില്ലാത്തത് കൊണ്ട് കോൺ​ഗ്രസിന്റെ കൈയ്യിൽ പൈസ ഇല്ലെന്ന് പറഞ്ഞത്. അധികാരത്തിലെത്തുന്നത് ജനസേവനത്തിനല്ല പണം ഉണ്ടാക്കാനാണ് എന്ന് നേരത്തെ തന്നോ കോൺ​ഗ്രസ് നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞു ഫലം വരാൻ ഇനി മൂന്നാഴ്ച കൂടിയുണ്ട്. കോൺ​ഗ്രസിൽ ഇപ്പോൾ ഒരു പ്രത്യേക മത്സരം നടക്കുകയാണ്. കസേരകളി. ജയിക്കുമെന്ന് ഒരുറപ്പും ഇല്ലെങ്കിലും അടുത്ത മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച് അണികൾ രം​ഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണയും കസേരയും സ്വപ്നവും ഒക്കെ നെയ്തതാണ് എന്നിട്ട് എന്താണ് ഉണ്ടായത് എന്ന് അറിയാമെല്ലോ?

Also Read: ‘ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാൻ നീക്കം നടത്തി, കേരളത്തിൽ മുഖ്യമന്ത്രിയാകാനായിരുന്നു ശ്രമം’; കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി ഹസീന സയിദ്

പലതരം കരുനീക്കങ്ങളാണ് ടീം യുഡിഎഫ് നടത്തുന്നത്. എറണാകുളം ജില്ലയിൽ നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ ആ​ഗ്രഹം.

കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തർക്കം ഒന്നുമില്ല എന്നാണ് കോൺ​ഗ്രസ് നേതാക്കൾ പറയുന്നത് എങ്കിലും കസേരക്കായി മുട്ടനടിയുണ്ടെന്ന് നാട്ടുകാർക്ക് എല്ലാം അറിയാം. ഇതിനിടയിൽ മറ്റൊരാൾ പുറത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലെ ലൈക്ക് എണ്ണി അദ്ദേഹത്തി മുഖ്യമന്ത്രിയാക്കണമെന്ന് അവകാശവാദവുമായി ആരെങ്കിലും മുന്നോട്ട് വരാനുള്ള സാധ്യതയുണ്ട്.

ഫേസ്ബുക്കിലൂടെ അദ്ദേ​ഹം പോരാടുകയാണ് കൈയിലിരുപ്പ് കോണ്ട് നാട്ടിലിറങ്ങാൻ പറ്റാത്തത് കൊണ്ടാണ് പോരാട്ടത്തിനായി സോഷ്യൽമീഡിയ അദ്ദേഹം തെരഞ്ഞെടുത്തത്. ലൈക്കുകൾ വാരിക്കൂട്ടുകയാണ് അദ്ദേ​ഹം. പക്ഷെ ഒരു പ്രശ്നം ലൈക്ക് എല്ലാം വരുന്നത് നേപ്പാളിൽ നിന്നും ജപ്പാനിൽ നിന്നുമൊക്കെയാണ്.

Also Read: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച; സോഷ്യൽ മീഡിയ ചർച്ച സ്വകാര്യ ക്യാമ്പയിനാണ്, പാർട്ടി തീരുമാനമല്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഇതിനിടയിൽ മറ്റൊരു നുണബോംബ് പ്രചാരണവും നടന്നിരുന്നു. വ്യാജ പോസ്റ്ററുകളിറക്കി വിദേശമലയാളികളുടെ പേരിലായിരുന്നു പ്രചാരണം. യുകെയിലെ മലയാളി സംഘടനയായി ഡബ്ല്യൂ എം സി ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു. വിദേശമലയാളികൾ ഒരു കോൺ​ഗ്രസ് നേതാവിനെ ‘മുഖ്യമന്ത്രിയാക്കണം എന്ന് അവകാശപ്പട്ടു’ എന്നായിരുന്നു വ്യാജ പ്രചാരണം. ‘കോൺ​ഗ്രസ് ​ഗ്രൂപ്പുകളിൽ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിക്കുന്നയാൾ മെയ് നാലിന് ഫലം വന്ന ശേഷമെ സത്യപ്രതിജ്ഞയ്ക്ക് തന്നെ ഉണ്ടാകുമോയെന്ന് പറയാനാകൂ’ എന്നാണ് വിഷയത്തോട് വിദേശ മലയാളികൾ പ്രതികരിച്ചത്.

എന്തായാലും തെരഞ്ഞടുപ്പ് കഴിഞ്ഞിട്ടും തമ്മിൽ തല്ലും കസേരക്കുള്ള അടിയുമായി കോൺ​ഗ്രസ് നേതാക്കൾ കളം നിറയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News