‘മാനാഞ്ചിറ – വെള്ളിമാട് കുന്ന് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ദുഷ്പ്രചരണങ്ങളെ തള്ളിക്കളയണം’: സിപിഐഎം

cpim-arif-mohammad-khan-vc-high-court

മാനാഞ്ചിറ – വെള്ളിമാട് കുന്ന് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ദുഷ്പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കോഴിക്കോട് നഗരത്തിൻ്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് മാനാഞ്ചിറ – വെള്ളിമാട് കുന്ന് റോഡ് നവീകരണത്തിലൂടെ സാധ്യമാകാന്‍ പോവുന്നത്. ഒട്ടനവധി പ്രതിബന്ധങ്ങളിൽ തട്ടി നിൽക്കുകയായിരുന്ന റോഡ് വികസനം ഇടതുമുന്നണി സർക്കാരിൻ്റെ ഇച്ഛാശക്തിയുള്ള ഇടപെടലിൻ്റെ ഭാഗമായാണ് ആരംഭിക്കുന്നത്. റോഡ് നവീകരണം അനന്തമായി നീണ്ടു പോകാതെ ആദ്യറീച്ചിന്റെ പ്രവൃത്തി ആരംഭിക്കുവാന്‍ ചടുലമായി തീരുമാനമെടുത്ത എല്‍ ഡി എഫ് സര്‍ക്കാരിനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയേയും അഭിനന്ദിക്കുന്നു.

Also read: വാൻ ഹായ് 503 കപ്പലിന്റേതെന്ന് സംശയിക്കുന്ന സേഫ്റ്റി ബോട്ട് ആലപ്പുഴ തീരത്ത് അടിഞ്ഞു

മാനാഞ്ചിറ – വെള്ളിമാട് കുന്ന് വരെ 8.34 കിലോമീറ്റര്‍ റോഡ് നവീകരണം സാധ്യമാക്കുക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. മലാപ്പറമ്പ് മുതൽ വെള്ളിമാട് കുന്ന് വരെയുള്ള 3 കിലോമീറ്റർ ഭാഗം കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് വിട്ടു നല്‍കാത്തത് മൂലമാണ് നിലവില്‍ അവിടെ പ്രവൃത്തി നടത്താന്‍ കഴിയാത്തത്. ഈ ഭാഗം കൂടി പ്രവൃത്തിക്കായി വിട്ടുനൽകാനുള്ള സമ്മർദം സംസ്ഥാന സർക്കാർ തുടരുകയാണ്. നാട് കാത്തിരിക്കുന്ന പദ്ധതി ഇനിയും വൈകിക്കൂട എന്ന സദുദ്ദേശത്തിൻ്റെ ഭാഗമായാണ് ആദ്യ റീച്ചിലെ പ്രവൃത്തി ആരംഭിക്കുന്നത്.

നാടിൻ്റെ വികസനം സാധ്യമാകണം എന്ന ഉറച്ച നിലപാടിൻ്റെ ഭാഗം കൂടിയാണ് ഈ പ്രവൃത്തി ആരംഭിക്കാനുള്ള തീരുമാനം. മാത്രവുമല്ല മലാപ്പറമ്പ് മുതൽ വെളിമാടുകുന്നു വരെ വികസിപ്പിക്കുന്നതിന് 120 കോടി രൂപ മുതൽ മുടക്കി സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കുകയും റോഡ് നവീകരണത്തിന് വേണ്ടി 50 കോടിയിലധികം രൂപ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ റോഡ് വികസനം സാധ്യമാക്കാതിരിക്കുന്നതിനുള്ള തറവേലയുമായി ചിലർ രംഗത്ത് വരുന്നത് ഈ നാട് തിരിച്ചറിയും. വികസന വിഷയങ്ങളിൽ ഒന്നിച്ച് നിന്ന് പരിഹാരം കാണുന്നതിന് പകരം വികസനം മുടക്കാനുള്ള ചിലരുടെ ഗൂഡശ്രമങ്ങളെ കോഴിക്കോട് നഗരം തിരസ്‌ക്കരിക്കുക തന്നെ ചെയ്യും. നാടിൻ്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയുടെ നിർമാണ പ്രവൃത്തികളുമായി സഹകരിക്കുവാൻ പൊതുജനങ്ങളോട് സിപിഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News