ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്‌ ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്‌ ഇന്ന്. 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം കഴിഞ്ഞദിവസം അവസാനിച്ചിരുന്നു.രാജ്യത്തെ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.

ALSO READ:സിംപിള്‍, ബട്ട് പവര്‍ഫുള്‍ ബദാം മില്‍ക്ക് തയാറാക്കിയാലോ?

ആദ്യഘട്ട തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകളിലേയ്ക്കും ഏറ്റവും അധികം സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 8 കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. വോട്ടെടുപ്പിനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തമിഴ്‌നാട് 39, രാജസ്ഥാന്‍ 12, ഉത്തര്‍പ്രദേശ് 8, ഉത്തരാഖണ്ഡ് 5, മധ്യപ്രദേശ് 6, പശ്ചിമബംഗാള്‍ 3, അരുണാചല്‍ പ്രദേശ് 2, മണിപ്പൂർ 2, മേഘാലയ 2, മിസോറാം 1, ബിഹാര്‍ 4, മഹാരാഷ്ട്ര 5, അസം 5, ആന്‍ഡമാന്‍ നിക്കോബാര്‍ 1, ചത്തീസ്ഗഡ് 1, ജമ്മുകാശ്മീര്‍ 1, നാഗാലാന്‍ഡ് 1, പുതുച്ചേരി 1, ലക്ഷദ്വീപ് 1, സിക്കിം 1, ത്രിപുര 1 എന്നിങ്ങനെയാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.

ALSO READ: ബീവറേജില്‍ നിന്ന് മദ്യം വാങ്ങി രഹസ്യമായി വില്‍പ്പന; 2 പേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here