‘പോളിങ് സമാധാനപരം, പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

പോളിങ് സമാധാനപരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ:സംസ്ഥാനത്ത് 46.02 പോളിംഗ് ശതമാനം; പുറത്തുവന്നത് 02. 15 PM വരെയുള്ള കണക്കുകള്‍

പ്രായമായവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കിയത് കൊണ്ടാണ് ചിലയിടങ്ങളില്‍ വോട്ടിംഗ് മന്ദഗതിയിലായത്. പോളിംഗ് ബൂത്തുകളില്‍ 6 വരെ എത്തുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കും. 7 മണിയോ എട്ടു മണിയോ ആയാലും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കും.
പ്രശ്‌നങ്ങള്‍ ഉള്ളയിടത്തെ സ്ഥിതികള്‍ പ്രത്യേകമായി വിലയിരുത്തും. കള്ളവോട്ട് ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ:‘വോട്ട് ചെയ്തിട്ടല്ലേ വോട്ട് ചോദിക്കേണ്ടത്,വോട്ട് ചെയ്യാത്തതിന്റെ അപകര്‍ഷതാബോധമൊന്നും മുഖത്ത് കാണാനില്ല’; രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News