കേന്ദ്രത്തിന്റെ ‘വാഹൻ’ തകരാറിൽ: വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് തീർന്നാലും കുറച്ചു ദിവസത്തേക്ക് പിഴ കിട്ടില്ല

PUCC

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹൻ PUCC പോർട്ടൽ സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനരഹിതമാണ്. 22.02.2025 മുതലാണ് പോർട്ടൽ പ്രവർത്തനരഹിതമായത്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് തകരാറിന് കാരണം.

സെർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു. സോഫ്റ്റ്‌വെയറിന്റെ തകരാറുകൾ എത്രയും വേഗത്തിൽ പരിഹരിച്ച് പോർട്ടൽ എത്രയും വേ​ഗം പ്രവർത്തന യോ​ഗ്യമാക്കണമെന്ന് ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ​ഗതാഗത വകുപ്പിന്റെ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്നത് നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററാണ്.

Also Read: ആൾട്ടോ വാങ്ങാൻ പദ്ധതിയുണ്ടോ? ഷോറൂമിൽ പോകണ്ട, ഇവിടെ നിന്ന് വാങ്ങിയാൽ ഒരു ല​ക്ഷം രൂപ വരെ പോക്കറ്റിലിരിക്കും

സോഫ്റ്റ്‌വെയറിന്റെ തകരാർ നിലനിൽക്കുന്നതിനാൽ 22.02.25 മുതൽ 27.02.25 രെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിൻ്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കിയിരിക്കുന്നു എന്ന അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read: ടെസ്‌ല കാറിന് ഇന്ത്യയില്‍ എത്ര ചെലവാകും; ഇറക്കുമതി തീരുവ കുറച്ചാലുള്ള വില അറിയാം

വിവരം അറിയിച്ചുകൊണ്ട് കേരളാ എംവിഡിയുടെ ഫേസ്ബുക്ക് പേജിൽ കുറുപ്പ് പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News