ദില്ലിയില്‍ വായൂ മലിനീകരണം രൂക്ഷമാകുന്നു

ദില്ലിയിലെ വിവിധയിടങ്ങളില്‍ വായു ഗുണനിലവാരം ഗണ്യമായി കുറയുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ദില്ലിയില്‍ 309 ആണ് വായു ഗുണനിലവാര സൂചിക. നോയിഡയില്‍ 306 ആണ് വായു ഗുണനിലവാര സൂചിക. അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ ക്യാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read; കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഇളവ്; റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാം

ദില്ലി എൻസിആർ മേഖലയില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് കടുത്ത നിയന്തണങ്ങളിലേക്ക് നീങ്ങാന്‍ കേന്ദ്ര എയര്‍ ക്വാളിറ്റി പാനല്‍ തയ്യാറെടുക്കുകയാണ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ദില്ലി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

Also Read; ബന്ധുവിന്റെ ക്രൂരതയിൽ വീട് നഷ്ടപ്പെട്ട് പെരുവഴിയിലായി ലീല; തണലൊരുക്കാൻ സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here