പുക പരിശോധന കാലാവധി; ആറുമാസത്തിൽ നിന്ന് ഒരുവർഷമായി ഉയർത്തി

ബി എസ് 4 (ഭാരത് സ്റ്റേജ് 4) വിഭാഗത്തിലെ വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറുമാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി. ഇന്ത്യയിൽ ഉയർന്നുവരുന്ന മലിനീകരണം നിയന്ത്രണ വിധേയമാക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്കരണങ്ങൾ. 1988-ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ സെക്ഷന്‍ 190 (2) പ്രകാരം ഇന്റേണല്‍ കമ്പഷന്‍ എഞ്ചിനില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും പിയുസി വേണം. എല്ലാ പുക പരിശോധന സര്‍ട്ടിഫിക്കറ്റിലും അതിന്റെ വാലിഡിറ്റി രേഖപ്പെടുത്തിയിരിക്കും.

Also Read: 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ

പുക പരിശോധന സർട്ടിഫിക്കറ്റ് പുതുക്കാൻ തീയതി കഴിഞ്ഞ് 7 ദിവസമാണ് സാവകാശം നൽകിയിരിക്കുന്നത്. ഭാരത് സ്റ്റേജ് (ബി എസ്) ന് മുമ്പ് ഉള്ളത്, ഭാരത് സ്റ്റേജ് I (ബി എസ് – I), ഭാരത് സ്റ്റേജ് II (ബി എസ് – II), ഭാരത് സ്റ്റേജ് III (ബി എസ് – III) എന്നീ വിഭാഗത്തിൽപെട്ട വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റ കാലാവധി ആറു മാസമാണ്. ബി എസ് IV വാഹനങ്ങളില്‍ ഇരുചക്രവാഹനങ്ങളിലും മൂന്ന് ചക്രവാഹനങ്ങളിലും ആറുമാസമാണ് കാലാവധി. ബി എസ് VI-ല്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരു വര്‍ഷമാണ് കാലാവധി.

Also Read: കോമൺ യൂണിവേഴ്‌സിറ്റി പി ജി എൻട്രൻസ് ടെസ്റ്റ്; ഉടൻ അപേക്ഷിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News