സഞ്ചാരികൾക്കായി ഒരുങ്ങി പൊലിയംതുരുത്ത് ഇക്കോ ടൂറിസം വില്ലേജ്

കാസർകോഡ് പൊലിയംതുരുത്ത് ഇക്കോ ടൂറിസം വില്ലേജ് സഞ്ചാരികൾക്കായി ഒരുങ്ങി. ഈ മാസം അവസാനത്തോടെ സന്ദർശകർക്കായി തുറന്ന് കൊടുക്കും. പുഴയ്ക്ക് നടുവിലെ തുരുത്തിൽ പ്രകൃതിയുടെ നയന മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് അപൂർവ്വ അനുഭവമായി മാറും.

ഇരുവഴി പിരിഞ്ഞൊഴുകി വീണ്ടും കൂടിച്ചേരുന്ന പുഴ… നടുവിൽ പച്ചപ്പട്ടണിഞ്ഞ് നിൽക്കുന്ന പൊലിയം തുരുത്ത്…. പ്രകൃതിയൊരുക്കിയ വിസ്മയ കാഴ്ചകളുടെ സൗന്ദര്യം വിനോദസഞ്ചാരികൾക്കായി തുറന്നു വെക്കുകയാണ്.

എരിഞ്ഞിപ്പുഴയിലെ ഒളിയത്തടുക്ക ഗ്രാമത്തിൽ മലാങ്കടപ്പിന് സമീപം പയസ്വിനി പുഴയിലാണ് ഇക്കോ ടൂറിസം വില്ലേജ്…ബോവിക്കാനം – എരിഞ്ഞിപ്പുഴ – കുറ്റിക്കോൽ റോഡിൽ നിന്ന് രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ സഹകരണമേഖലയിൽ ജില്ലയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ പൊലിയം തുരുത്തിലെത്താം.

also read; ആശങ്കയും ഭയപ്പാടും ഇല്ലെന്ന് കെ സുധാകരൻ; ഇഡി ചോദ്യം ചെയ്തത് 9 മണിക്കൂര്‍

പയസ്വിനി പുഴയ്ക്ക് കുറുകെ നിർമിച്ച തൂക്കുപാലത്തിലൂടെ ആറ് ഏക്കറിൽ ഒരുക്കിയ ടൂറിസം വില്ലേജിലെത്താം. തുരുത്തിലെത്തിയാൽ കാടും പുഴയും കൃഷിയിടങ്ങളും കാഴ്ചയുടെ വിരുന്നൊരുക്കും. ദൃശ്യഭംഗി ആസ്വദിക്കാൻ ഒമ്പതുമീറ്റർ ഉയരമുള്ള വാച്ച് ടവറുമൊരുങ്ങുന്നുണ്ട്. കൃത്രിമ വെള്ളച്ചാട്ടം, കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ആംഫി തീയറ്റർ, നീന്തൽക്കുളം, ഭക്ഷണശാല, പച്ചക്കറിത്തോട്ടം, ആയുർവേദ കേന്ദ്രം, കാസർകോടൻ കലകൾ പരിചയപ്പെടുത്തുന്ന കിയോസ്കുകൾ തുടങ്ങിയവ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ചുറ്റുമുള്ള നടപ്പാതയിലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞ് തുരുത്ത് മുഴുവൻ നടന്ന് കാണാം. തുരുത്തിന്റെ ഭൂപ്രകൃതിയിൽ മാറ്റവും വരുത്താതെ പ്രകൃതി സൗഹൃദമായാണ് വില്ലേജ് ഒരുക്കിയത്. നടപ്പാതയ്ക്ക് സമീപത്തെ ചെരിവുകൾ കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിച്ചിട്ടുണ്ട്. താമസത്തിനായി ചെറുതും വലുതുമായ കോട്ടേജുകളുണ്ട്. കർമംതോടി ആസ്ഥാനമായ ചന്ദ്രഗിരി ഇക്കോ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി (സിറ്റ്കോസ്) യാണ്‌ ടൂറിസം വില്ലേജ് സ്ഥാപിച്ചത്. 2022 ജനുവരിയിൽ നിർമാണം ആരംഭിച്ച് ഒന്നര വർഷം കൊണ്ടാണ് പൊലിയംതുരുത്ത് ഇക്കോ ടൂറിസം വില്ലേജ് യാഥാർത്ഥ്യമാക്കിയത്.

also read; പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News