ഇന്ത്യയില്‍ ബഹുഭാര്യത്വം കുറയുന്നു; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

ജനസംഖ്യ കണക്കെടുപ്പ്, ദേശീയ കുടുംബാരോഗ്യ സര്‍വേ എന്നിവയിലൂടെയാണ് ബഹുഭാര്യത്വത്തെ കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നത്. വിവാഹിതരായ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണെങ്കില്‍ പുരുഷന്മാര്‍ ഒന്നിലേറെ വിവാഹം കഴിച്ചതായോ അല്ലെങ്കില്‍ വിദേശത്താണെന്നോ ആണ് കണക്കാക്കപ്പെടുന്നത്.

ALSO READ: ഹെല്‍മറ്റ് ധരിക്കാത്തതിന് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി; ബെംഗളൂരുവില്‍ ട്രാഫിക് പൊലീസിനെ കടിച്ചുപരിക്കേല്‍പ്പിച്ച് യുവാവ്

2019 – 21ലെ കുടുംബാരോഗ്യ സര്‍വേയിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ബഹുഭാര്യത്വ നിരക്ക് കുറഞ്ഞതായാണ് പുതിയ സര്‍വേ റിപ്പോര്‍ട്ടിലെ വിവരം വ്യക്തമാക്കുന്നത്. 2005 -ല 2006 കാലയളവില്‍ 1.9 ശതമാനമായിരുന്ന ബഹുഭാര്യത്വ നിരക്ക് പുതിയ റിപ്പോര്‍ട്ട് പ്രകാരം 1.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ALSO READ:  സാമ്പത്തിക പ്രതിസന്ധി; കേരളവും കേന്ദ്രവും തമ്മിലുള്ള സുപ്രീം കോടതി നിര്‍ദേശിച്ച ചര്‍ച്ച നാളെ

ഭര്‍ത്താവിന് നിങ്ങള്‍ക്ക് പുറമേ മറ്റ് ഭാര്യമാരുണ്ടോ എന്നൊരു ചോദ്യം കുടുംബാരോഗ്യ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2019 -21 കാലയളവിലെ സര്‍വേയില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കിടയിലാണ് ബഹുഭാര്യത്വം ഏറ്റവുമധികം ഉള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് 2.1 ശതമാനമാണ്. മുസ്ലീങ്ങള്‍ക്കിടയില്‍ ഇത് 1.9 ശതമാനവും ഹിന്ദുക്കള്‍ക്കിടയില്‍ 1.3 ശതമാനവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News