മുഖം തിളങ്ങാന്‍ മാതളനാരങ്ങ ഫേസ്പാക്ക്

ചൂടുകൂടി വരുന്ന ഈ കാലാവസ്ഥയില്‍ അള്‍ട്രാവയലറ്റ് എക്‌സ്‌പോഷര്‍ മൂലമുണ്ടാകുന്ന ചര്‍മ്മത്തിലെ കേടുപാടുകള്‍ പരിഹരിക്കാന്‍ മാതള നാരങ്ങ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചര്‍മ്മത്തിന് തിളക്കാം ലഭിക്കാന്‍ മാതള നാരങ്ങ കൊണ്ടുള്ള ഫെയ്‌സ് പാക്കും എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍

മാതള നാരങ്ങ പൗഡര്‍- 1 ടേബിള്‍സ്പൂണ്‍
കോഫി – 2 ടീസ്പൂണ്‍
മില്‍ക്ക്/മില്‍ക്ക് ക്രീം – 1-2 ടീസ്പൂണ്‍
ഗ്രീന്‍ ടീ – 2-3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മാതള നാരങ്ങ പൗഡര്‍ ഒരു ബൗളില്‍ എടുത്ത് ഗ്രീന്‍ ടീ, കോഫി എന്നിവ മിക്‌സ് ചെയ്യുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് തേച്ചുപിടിപ്പിക്കുക. 25-30 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുന്നതിനും ചുളിവുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ഗ്രീന്‍ ടീ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാപ്പി ചര്‍മ്മത്തെ യുവത്വമുള്ളതാക്കുന്നു. ഹൈപ്പര്‍പിഗ്മെന്റേഷനില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here