രണ്ട് ദിവസത്തിനുള്ളിൽ നൂറ് കോടി കളക്ഷൻ കടന്ന് പിഎസ്2

മണിരത്‌നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ 2 വിന് മികച്ച സ്വീകരണം. റിലീസ് ആയി രണ്ടാം ദിവസം നൂറ് കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ് പിഎസ് 2ചിത്രം.

ചിത്രം ലോകമെമ്പാടും റിലീസ് ചെയ്ത കേന്ദ്രങ്ങളിലെ രണ്ടു ദിവസത്തെ ഗ്രോസ്സ് കളക്ഷൻ 109.6 കോടിയാണ്. ഇന്ത്യയിൽ നിന്നു മാത്രം 57.9 കോടിയാണ് ചിത്രം നേടിയത്. നോർത്ത് അമേരിക്കയിൽ പ്രീമിയർ ഷോ ഉൾപ്പെടെ രണ്ടു ദിവസത്തെ ഗ്രോസ് കളക്ഷൻ മാത്രം 2.5 മില്യൺ ഡോളറിന് മുകളിലാണെന്ന് നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ഔദ്യോഗികമായി വെളിപ്പെടുത്തി.

കേരളത്തിൽ വിജയിയുടെ വാരിസിന് ശേഷം ഈ വർഷത്തെ ബിഗ്ഗസ്റ്റ് ഓപ്പണിംഗ് മൂവിയായി മാറിയിരിക്കുകയാണ് പിഎസ്2. ചിത്രം സർവകാല റിക്കാർഡുകൾ ഭേദിക്കും എന്നാണ് റിപ്പോർട്ടുകൾ.തമിഴ് , മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News