‘ലിഗമെൻ്റിന് പരുക്ക് പറ്റി, വള്ളം കത്തിപ്പോയി’; ഓർത്തെടുത്ത് പൂജ ഹെഗ്ഡെ

തമി‍ഴ് സൂപ്പർ താരം സൂര്യയുടെ ‘റെട്രോ’ ചിത്രത്തിന് ഒരു വർഷം തികയുന്ന ഇന്ന്, നിമിഷങ്ങള്‍ ഓർത്തെടുത്ത് നടി. ചിത്രത്തിൽ ‘രുക്കു’ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്തിട്ട് ഒന്നാം വാർഷികമാകുന്ന ഇന്ന്, സെറ്റിലെ ചിത്രങ്ങളാണ് നടി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
ചിത്രത്തിൻ്റെ സെറ്റിൽ നിരവധി പ്രതിസന്ധികളുണ്ടായെന്ന് നടി പറയുന്നു.

തൻ്റെ കാലിൻ്റെ ലിഗമെൻ്റിന് പരുക്ക് പറ്റിയെന്നും വള്ളം കത്തിപ്പോയെന്നും നടി പറയുന്നു. തൻ്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം നൽകിയ ചിത്രമാണെന്ന് നടി പറയുന്നു. തന്നിൽ വിശ്വാസമർപ്പിച്ചതിന് ‘രുക്കു’ ആയി തന്നെ തെരഞ്ഞെടുത്തതിന് നടി, സംവിധായകൻ കാർത്തിക് സുബ്ബരാജിനോട് നന്ദി പറയുന്നുണ്ട്.

ALSO READ: നാൽപ്പത് വർഷങ്ങള്‍ക്കിപ്പുറം മോഹൻലാലും ആശാ ജയറാമും വീണ്ടും കണ്ടുമുട്ടി; ‘ഒന്നു മുതൽ പൂജ്യം വരെയിലെ’ താരങ്ങളുടെ സംഗമം

ജയറാം, ജോജു ജോർജ്ജ്, പ്രകാശ് രാജ്, കരുണാകരൻ, വിധു, സുജിത്ത് ശങ്കർ, നാസർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തിയിരുന്നു. 60 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം ബോക്സോഫീസിൽ 250 കോടി നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News