വന്യജീവി ആക്രമണം; പൂതാടി ഗ്രാമപഞ്ചായത്തിൽ വഴിവിളക്കുകൾ നൽകി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ

Human-wildlife conflict Poothadi

പൂതാടി ഗ്രാമ പഞ്ചായത്തിലെ മനുഷ്യ – വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (WTI) നേതൃത്വത്തിൽ വഴിവിളക്കുകൾ നൽകി. മനുഷ്യ-വന്യജീവി സംഘർഷം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കാനുതകുന്ന 15 വഴിവിളക്കുകളാണ് വിതരണം ചെയ്തത്. പൂതാടി ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഇ കെ ബാലകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.

വന്യജീവി സംഘർഷം കൂടുതലുള്ള പ്രദേശങ്ങളിലാണ് വഴിവിളക്കുകൾ സ്ഥാപിക്കുക. ഇതിലൂടെ രാത്രിയിലും പുലർച്ചെയും പ്രദേശിവാസികള്‍ നേരിട്ടേക്കാവുന്ന അപകടം കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളുടെയും വനം വന്യജീവി വകുപ്പിന്റെയും പിന്തുണയോടെയും പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തത്തോടെയും മനുഷ്യ വന്യജീവി സംഘർഷം കുറക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം.

ALSO READ: അന്നം മുടങ്ങുമോ? കൊച്ചിയിലും പാചകവാതക പ്രതിസന്ധി രൂക്ഷം, ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ

അതേസമയം ചടങ്ങിൽ പൂതാടി വൈസ് പ്രസിഡന്റ് ബിന്ദു ബാബു, മറ്റ് ജനപ്രതിനിധികൾ, ഇരുളം ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫിസർ കെ പി അബ്ദുൽ ഗഫൂർ, ചെതലത്ത് റേഞ്ച് ഫോറസ്ററ് ഓഫിസർ എം കെ രാജീവ് കുമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News