പൂവച്ചല്‍ ഖാദര്‍ മാധ്യമ പുരസ്‌കാരം: മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സുധീർ കരമനക്ക്

sudheer karamana

പൂവച്ചൽ ഖാദർ ഓർമ ദിനത്തോടനുബന്ധിച്ച്‌ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം നൽകുന്ന സിനിമ – ടെലിവിഷൻ – മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സുധീർ കരമനക്ക് ലഭിച്ചു. ഇ ഡി സിനിമയിലെ കഥാപാത്രത്തിനാണ് പുരസ്കാരം.

മികച്ച ചിത്രമായി തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച ‘തുടരും’ തെരഞ്ഞെടുക്കപ്പെട്ടു. സിനിമാരംഗത്തെ സമഗ്രസംഭാവനക്ക് പ്രശസ്ത സംവിധായകൻ ടി വി ചന്ദ്രൻ അർഹനായി. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള റിപ്പോര്‍ട്ടറായി കൈരളി ന്യൂസ് എഡിറ്റര്‍ രാജ്കുമാറിനെയും തെരഞ്ഞെടുത്തു.

ALSO READ; ശ്രീലങ്കൻ പാർലമെന്റിലെത്തിയ മോഹൻലാലിന് കൈയടിയോടെ സ്വീകരണം; നന്ദി പറഞ്ഞ് താരത്തിന്റെ പോസ്റ്റ്

5 വിഭാഗങ്ങളിലായി അറുപതിലധികം പേർക്കാണ്‌ പുരസ്കാരം നൽകുന്നത്. ശനി വൈകിട്ട്‌ 6.30ന്‌ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന പുരസ്കാര വിതരണ ചടങ്ങ്‌ മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്യും. ഐ ബി സതീഷ്‌ എംഎൽഎ അധ്യക്ഷനാകും. പ്രശസ്ത ഗാനരചയിതാവും കവിയുമായിരുന്ന പൂവച്ചല്‍ ഖാദറിന്റെ സ്മരണയ്ക്ക് പൂവച്ചല്‍ ഖാദര്‍ കള്‍ച്ചറല്‍ ഫോറമാണ് എല്ലാവര്‍ഷവും സിനിമാ, സീരിയല്‍, മാധ്യമരംഗത്ത് മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News