
പൂവച്ചൽ ഖാദർ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഇന്റർവ്യൂവർ ആയി കൈരളി ന്യൂസ് ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രനെ തെരഞ്ഞെടുത്തു. 2026 ജൂൺ 22 തിങ്കളാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് പൂവച്ചൽ ഖാദർ ഫിലിം-ടെലിവിഷൻ-മീഡിയ അവാർഡ് വിതരണ ചടങ്ങ് ചെയ്യും.
പ്രശസ്ത ഗാനരചയിതാവും കവിയുമായിരുന്ന പൂവച്ചല്‍ ഖാദറിന്റെ സ്മരണയ്ക്ക് പൂവച്ചല്‍ ഖാദര്‍ കള്‍ച്ചറല്‍ ഫോറമാണ് എല്ലാവര്‍ഷവും സിനിമാ, സീരിയല്‍, മാധ്യമരംഗത്ത് മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുന്നത്.
കേരള ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വച്ച് ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരൻ, സാംസ്കാരിക ടൂറിസം വകുപ്പുമന്ത്രി പി.സി. വിഷ്ണുനാഥ്, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

