പൂവച്ചല്‍ കൊലപാതകം: പ്രതി ബിജെപിയില്‍ അംഗത്വമെടുത്ത് പ്രസംഗിക്കുന്ന വീഡിയോ കൈരളി ന്യൂസിന്

തിരുവനന്തപുരം കാട്ടാക്കട പൂവച്ചലില്‍ പത്താം ക്ലാസുകാരന്‍ ആദിശേഖറിനെ  വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രിതി പ്രിയരഞ്ജന്‍ ബിജെപി പ്രവര്‍ത്തകന്‍. ബിജെപിയില്‍ അംഗത്വമെടുത്ത് പ്രസംഗിക്കുന്ന വീഡിയോ കൈരളി ന്യൂസിന് ലഭിച്ചു.

തന്‍റെ കുടുംബം കോണ്‍ഗ്രസാണെന്നും എന്നാല്‍ ബിജെപി ഹിന്ദുക്കള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കണ്ടിട്ടാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും പ്രസംഗിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വീഡിയോ ലിങ്ക്:  https://youtube.com/shorts/50qUQOb0Ukk?feature=shared

അതേസമയം പ്രതിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലെ റോഡിലാണ് തെളിവെടുപ്പ് നടത്തിയത്. അപകടം നടന്ന സ്ഥലവും പ്രതി പ്രിയരഞ്ജന്‍റെ കസ്റ്റഡിയിലുള്ള കാറും എം വി ഡി പരിശോധന നടത്തിയിരുന്നു.

കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദിശേഖറിനെ ആഗസ്റ്റ് 30-നാണ് അകന്നബന്ധു കൂടിയായ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവം അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെത്തുടര്‍ന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതെന്ന് പൊലീസും അറിയിച്ചിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വാഹനം ഉപേക്ഷിച്ച് മുങ്ങിയതും കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി.

ALSO READ: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്, കെ സുരേന്ദ്രനുൾപ്പെടെ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം

ആഗസ്റ്റ് 30-ന് കാറുമായി സ്ഥലത്തെത്തിയ ഏറെനേരം റോഡില്‍ വാഹനത്തില്‍ തന്നെ ഇരുന്നതായി സിസിടിവിദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിനിടെയാണ് കൂട്ടുകാരനുമായി ആദിശേഖര്‍ സൈക്കിളിലെത്തിയത്. തുടര്‍ന്ന് സൈക്കിളില്‍ കയറി പോകാനൊരുങ്ങവെ കാര്‍ മുന്നോട്ടെടുക്കുകയും ആദിശേഖറിനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. ഏതാനുംദൂരം പിന്നിട്ടശേഷമാണ് ഇയാള്‍ വാഹനം നിര്‍ത്തിയത്.

ALSO READ: ‘നിപ’ ഭീതി പരത്താതെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ പ്രചരിപ്പിക്കാം: എന്താണ് നിപ? എങ്ങനെ പ്രതിരോധിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News