പൂവച്ചൽ കൊലപാതകം; ഒളിവിൽപോയ പ്രതി പിടിയിൽ

പൂവച്ചലിൽ പത്താം ക്ലാസുകാരനെ കാറിടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പ്രിയരഞ്ജൻ പിടിയിൽ. കേസെടുത്തതിന് പിന്നാലെ പ്രിയരഞ്ജൻ ഒളിവിൽപോയിരുന്നു. തമിഴ്നാട് കളിയിക്കാവിലയിലെ ബന്ധുവീട്ടിൽ ഒളിവിൽകഴിയവെയായിരുന്നു ഇയാൾ പൊലീസിന്റെ പിടിയിലായതെന്നാണ് പ്രാഥമിക വിവരം. ഒളിവിൽപോയ പ്രതിയെ കണ്ടെത്താനായി പൊലീസ് നാലുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയിരുന്നത്.

Also Read: സോളാർ കേസിൽ വേട്ടയാടൽ നടത്തിയത് ആരാണ്? ഞങ്ങളുടെ നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദിശേഖറിനെ ആഗസ്റ്റ് 30-നാണ് അകന്നബന്ധു കൂടിയായ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവം അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെത്തുടര്‍ന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതെന്ന് പൊലീസും അറിയിച്ചിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വാഹനം ഉപേക്ഷിച്ച് മുങ്ങിയതും കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി.

ആഗസ്റ്റ് 30-ന് കാറുമായി സ്ഥലത്തെത്തിയ ഏറെനേരം റോഡില്‍ വാഹനത്തില്‍ തന്നെ ഇരുന്നതായി സിസിടിവിദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിനിടെയാണ് കൂട്ടുകാരനുമായി ആദിശേഖര്‍ സൈക്കിളിലെത്തിയത്. തുടര്‍ന്ന് സൈക്കിളില്‍ കയറി പോകാനൊരുങ്ങവെ കാര്‍ മുന്നോട്ടെടുക്കുകയും ആദിശേഖറിനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. ഏതാനുംദൂരം പിന്നിട്ടശേഷമാണ് ഇയാള്‍ വാഹനം നിര്‍ത്തിയത്.

Also Read: സതീശനും വിജയനും തമ്മിൽ വ്യതാസമുണ്ട്; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News