
ഫ്രാൻസിസ് മാർപാപ്പ ഓക്സിജൻ മാസ്കിന്റെ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായി വത്തിക്കാൻ അറിയിച്ചു. ഒരു മാസത്തിലധികം ആശുപത്രിയിൽ ചെലവഴിച്ചതിന് ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി വത്തിക്കാൻ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരു മാസം മുമ്പാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മാർപ്പാപ്പയുടെ ചിത്രം പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പർപ്പിൾ നിറത്തിലുള്ള നോമ്പുകാല ആരാധനാക്രമ വസ്ത്രം ധരിച്ച് ആശുപത്രി ചാപ്പലിലെ ഒരു അൾത്താരയ്ക്ക് മുന്നിൽ വീൽചെയറിൽ ഇരിക്കുന്നത് കാണാം.
ALSO READ: ആശാ സമരം ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രി ഇന്ന് ദില്ലിയിലെത്തും; ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ച നടത്തും
ഫെബ്രുവരി 14 ന് ഗുരുതരമായ ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമുള്ള പോപ്പിന്റെ ആദ്യ ഫോട്ടോയാണിത്. ഫോട്ടോയിൽ മറ്റാരെയും കാണുന്നില്ല. ഒട്ടേറെ കുട്ടികളും പേപ്പൽ പതാകകളുമായി ആശുപത്രിക്കു മുന്നിലെത്തിയിരുന്നു. തന്റെ സൗഖ്യത്തിനായി ഒരുപാടു കുട്ടികൾ പ്രാർഥിക്കുന്നുണ്ടെന്നും ആശുപത്രിക്കു മുന്നിൽ അവരെത്തിയത് തന്നോടുള്ള അടുപ്പത്തിന്റെ അടയാളമാണെന്നും മാർപാപ്പ ഞായറാഴ്ച സന്ദേശത്തിൽ അനുസ്മരിച്ചു. പോപ്പിന് നിലവിൽ ശ്വാസതടസമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തുടരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here