ഐക്യത്തോടെ പ്രതിരോധം; ഏക സിവില്‍ കോഡിനെതിരായി ജനകീയ ദേശീയ സെമിനാര്‍ കോഴിക്കോട് സംഘടിപ്പിച്ചു

മനുഷ്യ പ്രവാഹത്തില്‍ പ്രതിരോധ കോട്ട തീര്‍ത്താണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഏക സിവില്‍ കോഡിനെതിരായി ജനകീയ ദേശീയ സെമിനാര്‍ കോഴിക്കോട് സംഘടിപ്പിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും സെമിനാറിന് എത്തിയതോടെ സമ്മേളന നഗരി അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറി. സംഘപരിവാറിനും സെമിനാറിനെ വിമര്‍ശിച്ചവര്‍ക്കും തങ്ങളുടെ സാന്നിധ്യം കൊണ്ടാണ് ജനങ്ങള്‍ മറുപടി പറഞ്ഞത്.

Also Read:ജനങ്ങളെ ഭീതിപ്പെടുത്തുകയാണ് ലക്ഷ്യം; ഏക സിവില്‍ കോഡ്  കേന്ദ്ര സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ്: ഉമര്‍ ഫൈസി മുക്കം

ഏക സിവില്‍ കോഡിനെതിരായ സിപിഐഎം ദേശീയ സെമിനാര്‍ വൈകുന്നേരം 4 മണിയോടെയാണ് ആരംഭിച്ചത്. സ്വാഗതഭാഷണത്തിന് മുമ്പ് തന്നെ ഹാള്‍ നിറഞ്ഞിരുന്നു. ഹാളിന് അകത്തും പുറത്തുമായി നിന്നാണ് ആളുകളില്‍ പലരും പ്രസംഗങ്ങള്‍ ശ്രവിച്ചത്. സെമിനാര്‍ തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അണമുറിയാത്ത ജനപ്രവാഹമാണ് സെമിനാര്‍ നടക്കുന്ന കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് ഉണ്ടായത്.

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനാണ് തങ്ങള്‍ ഇവിടെ ഒത്തുചേര്‍ന്നതെന്നും സെമിനാറിന് എത്തിയവര്‍ പ്രതികരിച്ചു.

ഏക സിവില്‍ കോഡിനെതിരായുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ സിപിഐഎമ്മിന് മാത്രമേ കഴിയൂ എന്നും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് പറയുന്ന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പരാജയമാണെന്നും പലരും അഭിപ്രായപ്പെട്ടു.

വിമര്‍ശകരുടെ വായ അടപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ജനകീയ പ്രതിരോധ സെമിനാറിലെ പൊതുജന പങ്കാളിത്തം. കേരളത്തില്‍ പലയിടത്ത് നിന്ന് പോലും ദേശീയ സെമിനാറിനോട് ഐക്യപ്പെടാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ അനേകായിരങ്ങള്‍ എത്തിയിരുന്നു. ഒഴുകിയെത്തിയ ജനപ്രവാഹം നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാരും ഏറെ പണിപ്പെട്ടു.

ഏകദേശം 20,000ത്തോളം പേരാണ് സെമിനാറില്‍ പങ്കെടുത്തതെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ ഐക്യം തകര്‍ത്ത് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് കരുതിയ സംഘപരിവാറിനുള്ള ശക്തമായ മറുപടിയായിരുന്നു കോഴിക്കോട് നടന്ന ദേശീയ ജനകീയ സെമിനാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel